Timely news thodupuzha

logo

നാല് വർഷം കൊണ്ട് രണ്ടിരട്ടി വരുമാനവുമായി കുട്ടനാടിൽ വേഗ ബോട്ട് സർവീസ്

ആലപ്പുഴ: കുട്ടനാടിന്റെ കായൽഭംഗി ആസ്വദിക്കാൻ സംസ്ഥാന ജലഗതാഗത വകുപ്പ് ഒരുക്കിയ കാറ്റമറൈൻ വേഗ ബോട്ട് സർവീസ് നാല് വർഷം കൊണ്ട് നേടിയത് രണ്ടിരട്ടി വരുമാനം.

2020 മാർച്ച് 10ന് സംസ്ഥാന ജലഗതാഗത വകുപ്പ് കാറ്റമറൈൻ വേഗ ബോട്ട് സർവീസ് തുടങ്ങിയത്. 1.90 കോടി രൂപയായിരുന്നു വേഗ നീറ്റിൽ ഇറക്കിയപ്പോൾ ചെലവ്. ഒരു വർഷം കൊണ്ട് രണ്ട് കോടി പിന്നിട്ട വരുമാനം വരുമാനം രണ്ടിരട്ടിയായി.

സ്വദേശത്തെയും വിദേശത്തെയും വിനോദസഞ്ചാരികൾ വേഗയെ ഇഷ്ടപ്പെടുന്നതും വരുമാനം വർധിക്കാൻ കാരണമായി. വേഗയുടെ എ.സി മുറിയിൽ 40 പേർക്കും നോൺ എ.സിയിൽ 60 പേർക്കും യാത്ര ചെയ്യാം.

എ.സി ഒരാൾക്ക് 600 രൂപയും നോൺ എസി 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആലപ്പുഴയിൽ നിന്നും ദിവസവും രാവിലെ 11 മണിക്ക് പുറപ്പെട്ട് പുന്നമട ഫിനിഷിങ് പോയിന്റ്, വേമ്പനാട്ട് കായൽ, പാതിരാമണൽ തുരുത്ത്, മാർത്താണ്ഡം കായൽ, സീ ബ്ലോക്ക്, കുപ്പപ്പുറം വഴി വൈകിട്ട് നാലിന് ആലപ്പുഴയിൽ എത്തിച്ചേരും.

കൂടാതെ പാതിരാമണലിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. കൂടാതെ ഉച്ചഭക്ഷണവും ബോട്ടിൽ നൽകും. വേഗയുടെ യാത്രാ പാക്കേജ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ടെന്നു സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. 94000 50325 എന്ന നമ്പറിൽ വേഗയിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

Leave a Comment

Your email address will not be published. Required fields are marked *