Timely news thodupuzha

രാജാക്കാട്ട് വീട് പൂർണ്ണമായി  കത്തിനശിച്ചു

രാജാക്കാട്:രാജാക്കാട് ടൗണിന് സമീപം വീട് കത്തി നശിച്ചു.മമ്മട്ടിക്കാനം ഇഞ്ചനാട്ട് ചാക്കോയുടെ ഉടമസ്ഥതയിലുള്ള വാടക വീടാണ് പുലർച്ചേ 3.45 നോടെ കത്തി നശിച്ചത് ചാക്കോയുടെ രാജാക്കാടിന് സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പൂക്കുളത്ത് സന്തോഷിൻ്റെ മുറിയിലാണ് തീപിടുത്തമുണ്ടായി വീട് പൂർണ്ണമായി കത്തി നശിച്ചത്. കടകളിലേക്ക് പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്ന സന്തോഷ് രാവിലെ പലഹാരങ്ങൾ ഉണ്ടാക്കുന്നതിനിടെ ഗ്യാസ് അടുപ്പിലെ തീ കുറഞ്ഞതിനെ തുടർന്ന് കുറ്റി മാറ്റി കണക്ഷൻ കൊടുക്കാനായി പുതിയ ഗ്യാസ് കുറ്റിയുടെ അടപ്പ് തുറന്നപ്പോൾ ഗ്യാസ് ലീക്കായി കുറ്റിയിലേക്ക് തീപടരുകയും ഗ്യാസുകുറ്റി പൂക്കുറ്റി പോലെ കത്തി വീടിന് തീപിടിച്ച് വീട് പൂർണ്ണമായി കത്തിനശിച്ചു.ഉടുതുണി ഒഴികെ വീട്ടിലുണ്ടായിരുന്ന എല്ലാ വസ്തുക്കളും,വസ്ത്രങ്ങളും, ഉപകരണങ്ങളും,പാത്രങ്ങളും രേഖകകളുമെല്ലാം കത്തിനശിച്ചു.വീടിന്റെ കട്ടല,ജനൽ,വാതിൽ,മച്ച് അടക്കമുള്ളവ മുഴുവനും കത്തിനശിച്ചു. തീ

കെടുത്താൻ ശ്രമിക്കുന്നതിനിടയിൽ 

പൊള്ളലേറ്റ സന്തോഷ് (54)ഭാര്യ ശ്രീജ(41) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതിഭയങ്കരമായ ഇരമ്പൽ ശബ്ദം കേട്ട് അടുത്ത മുറിയിലെ താമസക്കാരനായ സന്തോഷ് വാതിൽ ചവിട്ടിതുറന്ന്  പൊള്ളലേറ്റ സന്തോഷിനേയും,ഭാര്യ ശ്രീജയേയും, അടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മകൻ സാരംഗി നേയും പുറത്തെത്തിച്ച് സമീപത്തെ

ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ ചികിത്സക്കായി അടിമാലിയിലെ

പൊള്ളൽ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.മുറ്റത്തിരുന്ന

ബൈക്കും പൂർണ്ണമായി കത്തിനശിച്ചു. കുടിവെള്ള ടാങ്കും ഉരുകി നശിച്ചു.രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.അടിമാലി ,നെടുങ്കണ്ടം സ്റ്റേഷനുകളിലെ അഗ്നി

രക്ഷാ സേനയെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ രാവിലെ ഏഴോടെ തീയണച്ചു.

Leave a Comment

Your email address will not be published. Required fields are marked *