തൊടുപുഴ:കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇത് പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിച്ച വഴിവിട്ട നടപടികൾ പ്രാദേശിക വികസനം സ്തംഭിപ്പിച്ചിരിക്കുകയാണെന്നും ഡിസിസി പ്രസിഡൻറ് സി.പി. മാത്യു ചുണ്ടിക്കാട്ടി.മൂന്ന് ഗഡുക്കളായി നൽകുന്ന പ്ലാൻ ഫണ്ടിന്റെ രണ്ടാം ഗഡുവായ 1851 കോടി രൂപ ആഗസ്റ്റ് മാസത്തിൽ നൽകേണ്ടിയിരുന്നത് മൂന്നുമാസത്തിനുശേഷം നവംബറിലാണ് അനുവദിച്ചത് മൂന്ന് ഗഡുവായി നൽകുന്ന മെയിന്റനൻസ് ഗ്രാന്റിന്റെ രണ്ടാമത്തെ ഗഡു1216 കോടി രൂപയും നവംബറിൽ മാത്രമാണ് ലഭിച്ചതെന്നും എന്നാൽ അതിൽ നിന്നും ഒരു രൂപ പോലും സംസ്ഥാനജനാവിൽ നിന്നും ട്രഷറി വഴി പഞ്ചായത്തുകൾക്ക് നൽകിയില്ലെന്നും മാത്യു പറഞ്ഞു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർത്ത് പ്രാദേശിക വികസനം മരവിപ്പിച്ച എൽ.ഡി.എഫ് നടപടിക്ക് കേരള ജനത മാപ്പു നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതിയുടെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ മുന്നിൽ നടന്ന കൂട്ട ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ഡി.സി.സി പ്രസിഡൻറ്.
പഞ്ചായത്തുകളിൽ നിന്നും വിവിധ പ്രവ്യത്തികൾ ഏറ്റെടുക്കുന്ന കോൺട്രാക്ടർമാരോടും ഏജൻസികളോടും പ്രവ്യത്തിയുടെ ഈടിന്മേൽ ബാങ്കിൽ നിന്നും പലിശയ്ക്ക് വായ്പ്പെടുത്തു കൊള്ളാൻ പറഞ്ഞുംതടി തപ്പുന്ന പിണറായി സർക്കാർ നാടിന് അപമാനകരമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ ആർ. പി .ജി .ആർ . എസ് ജില്ലാ ചെയർമാൻ എ.പി ഉസ്മാൻ വ്യക്തമാക്കി.സമരത്തെ അഭിസംബോധന ചെയ്തു ഡി.സി.സി ഭാരവാഹികളായ എം.ഡി അർജുനൻ ,എൻ .ഐ ബെന്നി ,ഇന്ദു സുധാകരൻ, കെ .ഐ .ജീസസ്, ബാബു ‘പി .കുര്യാക്കോസ്, ജോർജ് തോമസ് , ജാഫർ ഖാൻ മുഹമ്മദ്, പഞ്ചായത്തു പ്രസിഡൻ്റുമാരായപി ..എസ്. ജേക്കബ് ,സിനി സാബു, ടോണി കുര്യാക്കോസ്, ഗ്രേസി തോമസ് ,സോളി ജീസസ്, കെ.കെ.ഭാസ്കരൻ, ബിജു എം.എ ,സുരേഷ് ബാബു, അമ്മിണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. രാജീവ് ഭവൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ ഡോമിന സജി 1രാജേശ്വരി രാജൻ, എൻ. കെ ബിജു, മാത്യു ജോൺ, എം .എ . അൻസാരി ,പുഷ്പ വിജയൻ ,ആലീസ് ജോസ്, ഏലിയാമ്മ ജോയി, ആൽബർട്ട് ജോസ് ,സിബി പാറപ്പായി ,സിജു ചക്കും മൂട്ടിൽ, ബിന്ദു രാജേഷ്,ഷൈജ ജോമോൻ,ബിജോയി ജോൺ റോബിൻ മൈലാടി തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വികസനം സ്തംഭിപ്പിച്ച എൽഡിഎഫ് സർക്കാരിന് കേരള ജനത മാപ്പു നൽകില്ല . സി.പി. മാത്യു






