കരിമണ്ണൂര്‍: സെന്റ് മേരീസ് ഫൊറോനപള്ളിയില്‍ ഇടവകമധ്യസ്ഥയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 31മുതല്‍ രണ്ടുവരെ ആഘോഷിക്കും. 31നു രാവിലെ ആറിന് വിശുദ്ധകുര്‍ബാന. 6.45നു നൊവേന. ഏഴിന് വിശുദ്ധകുര്‍ബാന.വൈകുന്നേരം 4.45നു കിളിയറ കപ്പേളയില്‍ കൊടിയേറ്റ്, നൊവേന. അഞ്ചിന് തിരുനാള്‍കുര്‍ബാന-ഫാ.ജോസഫ് വടക്കേടത്ത്. സന്ദേശം-ഫാ.ജോര്‍ജ് എടത്തല. 6.15നു പ്രദക്ഷിണം. 7.30നു സമാപനപ്രാര്‍ഥന. ഒന്നിനു രാവിലെ 6.30നു കൊടിയേറ്റ് (പള്ളിയില്‍). തുടര്‍ന്നു തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വിശുദ്ധകുര്‍ബാന. 7.45നു അമ്പ് പ്രദക്ഷിണം. വൈകുന്നേരം 4.15നു സമൂഹബലി, സന്ദേശം. 5.45നു പ്രദക്ഷിണം. 7.45നു സമാപന പ്രാര്‍ഥന. രണ്ടിന് രാവിലെ ആറിനും ഏഴിനും വിശുദ്ധകുര്‍ബാന. വൈകുന്നേരം 4.15നു വിശുദ്ധകുര്‍ബാന-ഫാ.ജെയിംസ് മുണ്ടോളിക്കല്‍. സന്ദേശം-ഫാ.ജോര്‍ജ് മാറാപ്പിള്ളില്‍. 5.45നു പ്രദക്ഷിണം. ഏഴിന് സമാപന പ്രാര്‍ഥന. മൂന്നിന് മരിച്ചവരുടെ ഓര്‍മദിനം. രാവിലെ ആറിനും ഏഴിനും വിശുദ്ധകുര്‍ബാന.തുടര്‍ന്നു സെമിത്തേരി സന്ദര്‍ശനം എന്നിവയാണ് തിരുക്കര്‍മങ്ങളെന്നു വികാരി റവ.ഡോ.സ്റ്റാന്‍ലി പുല്‍പ്രയില്‍, അസി.വികാരി ഫാ.ജോസഫ് വടക്കേടത്ത് എന്നിവര്‍ അറിയിച്ചു.
കരിമണ്ണൂര്‍ പള്ളിയില്‍ തിരുനാള്‍






