Timely news thodupuzha

അൽ അസർ മെഡിക്കൽ കോളേജ് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ വിജയകമായി പൂർത്തീകരിച്ചു

തൊടുപുഴ: അൽ അസർ മെഡിക്കൽ കോളേജ് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ 8 കി. ഭാരമേറിയ അണ്ഡാശയ മുഴ വിജയകരമായി പുറത്തെടുത്തു. ഇടുക്കി സ്വദേശിനിയായ 40 കാരിയാണ് ശസ്ത്രക്രിയയ്ക്കു വിധേയയായത്.

കഴിഞ്ഞ കുറെ നാളുകളായി ഈ ട്യൂമർ മൂലം ബുദ്ധിമുട്ട് അനുഭവിച്ചു വരികയായിരുന്നു. കൂടാതെ തൈറോയ്ഡ്, രക്താതിസമ്മർദ്ദവും മുമ്പ് രണ്ട് പ്രസവ ശസ്ത്രക്രിയ ചെയ്തതിനാലും അണ്ഡാശയ മുഴ നീക്കം ചെയ്യൽ വലിയ വെല്ലുവിളി ആയിരുന്നു.

ഗൈനക്കോളജി വിഭാഗം മേധാവി ഡോ. റ്റി.സി സിസിലി, ഡോ. ജിസി സെബാസ്റ്റ്യൻ, ഡോ. ഗോകുൽ രാജ് എസ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. മഞ്ജിത്ത് ജോർജ് എന്നിവരും ചേർന്നാണ് മൂന്ന് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു.

Leave a Comment

Your email address will not be published. Required fields are marked *