Timely news thodupuzha

ബംഗ്ലദേശിൽ വൻ തീപ്പിടുത്തം; 43 പേർ മരിച്ചു

ധാക്ക: ബംഗ്ലദേശിലെ ധാക്കയിൽ ബഹുനില കെട്ടിടത്തിൽ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് 43പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു.

മരണസംഖ്യ ഉയരാനാണു സാധ്യത. ഏഴ് നില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നിന്ന് 75 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

അപകടത്തിൽ നാൽപതിലധികം പേർക്കു പരുക്കേറ്റതായി ബംഗ്ലദേശ് ആരോഗ്യമന്ത്രി സാമന്ത ലാൽ സെൻ പറഞ്ഞു. പരുക്കേറ്റവർ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *