Timely news thodupuzha

logo

ഭക്ഷണത്തിനായി കാത്തു നിന്നവരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഗാസ സിറ്റി: മുഴുപ്പട്ടിണിയിലേക്ക് കൂപ്പുകുത്തുന്ന ഗാസയിൽ വിശപ്പടക്കാൻ കാത്തു നിന്നവരെ നിർദാക്ഷിണ്യം കൊന്നൊടുക്കി ഇസ്രയേൽ. കിഴക്കു പടിഞ്ഞാറൻ ഗാസ സിറ്റിയില്‍ ഭക്ഷണം കാത്തു നിന്ന 104 പേരെ വ്യാഴാഴ്‌ച പുലർച്ചെ വെടിവച്ച്‌ കൊന്നു.

750ൽ അധികം ആളുകൾക്ക് പരിക്കേറ്റു. അൽ റാഷിദ്‌ തെരുവിലൂടെ ഭക്ഷ്യവസ്‌തുക്കളുമായി ട്രക്ക്‌ എത്തുന്ന വിവരമറിഞ്ഞ്‌ കാത്തുനിന്നവരെയാണ്‌ ഇസ്രയേൽ കൂട്ടക്കൊല ചെയ്‌തത്‌.

പരിക്കേറ്റവരുടെയും മരിച്ചവരുടെയും മുകളിലൂടെ ഇസ്രയേൽ സൈനിക ടാങ്കുകൾ കയറ്റിയിറക്കിയെന്ന് അല്‍ ജസീറ ടിവി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുചെയ്തു.

ആംബുലൻസുകൾ ലഭ്യമല്ലാത്തതിനെ തുടർന്ന്‌ ട്രക്കുകളിലാണ്‌ പലരേയും ആശുപത്രിയിൽ എത്തിച്ചത്‌. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. യുദ്ധക്കുറ്റമാണ്‌ ഇസ്രയേൽ നടത്തിയതെന്ന്‌ ഹമാസ്‌ പ്രതികരിച്ചു.

സലാ അൽ ദിൻ തെരുവിൽ ഭക്ഷണം കാത്തുനിൽക്കുന്നവർക്കു നേരെ കഴിഞ്ഞദിവസവും ഇസ്രയേൽ കൂട്ടക്കുരുതി നടത്തിയിരുന്നു.വടക്കൻ ഗാസ നിവാസികള്‍ കാലിത്തീറ്റകൊണ്ടുള്ള ഭക്ഷണമാണ് ഇപ്പോള്‍ കഴിക്കുന്നതെന്ന് അൽ ജസീറ റിപ്പോര്‍ട്ടിലുണ്ട്.

സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നൂറുകണക്കിനാളുകളാണ് എത്തുന്നത്. ഇവർക്ക് നേരെയാണ് വെടിയുതിര്‍ക്കുകയും ടാങ്ക് ഓടിച്ചുകയറ്റുകയും ചെയ്തത്.

24 മണിക്കൂറിനിടെ മറ്റ് കേന്ദ്രങ്ങളില്‍ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേർകൂടി കൊല്ലപ്പെട്ടു. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 30,035 ആയി. പോഷകാഹാരക്കുറവും നിർജലീകരണവുംമൂലം ആറു കുട്ടികൾ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *