Timely news thodupuzha

logo

കുടിവെള്ള പദ്ധതിയിൽ അഴിമതിയെന്ന് പരാതി

തൊടുപുഴ: നഗരസഭ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാട്ടർ ടാങ്ക് സ്ഥാപിച്ചതിൽ ക്രമക്കേടും ലക്ഷങ്ങളുടെ അഴിമതിയും നടന്നതായി ആരോപണം. നഗരസഭയിലെ 13ആം വാർഡിലെ അണ്ണായിക്കണ്ണത്ത് സ്ഥാപിച്ചിരിക്കുന്ന ടാങ്കിനും അനുബന്ധ നിർമ്മാണങ്ങൾക്കും എതിരെയാണ് ആക്ഷേപം ഉയർന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസിന് ഉൾപ്പെടെ പരാതി നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.

Leave a Comment

Your email address will not be published. Required fields are marked *