
തൊടുപുഴ: വനിതാ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് സ്ത്രീ ശാക്തീകരണം, കായിക സംസ്കാരം വളർത്തുക, മത്സരങ്ങളിൽ വനിതാപങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നെഹ്റു യുവകേന്ദ്ര ഇടുക്കി തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ നാരിശക്തി ഫിറ്റ്നസ് റൺ ഓട്ടമത്സരം നടത്തി.

വെങ്ങലൂർ സിഗ്നൽ ജംഗ്ഷനിൽ നിന്നും സോക്കർ സ്കൂൾ ഗ്രൗണ്ടിലേക്ക് നടത്തിയ ഒരു കിലോമീറ്റർ മാരത്തോൺ എൻ.വൈ.കെ ഇടുക്കി ജില്ലാ ഓഫീസർ സച്ചിൻ ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് ന്ടത്തിയ സമാപന സമ്മേളനം പാലാ ആർ.ഡി.ഒ ദീപ കെ.പി ഉദ്ഘാടനം ചെയ്തു. കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ അൽഫോൻസാ എം.ജി ഒന്നാം സ്ഥാനവും സെന്റ് റീത്താസ് ഹൈസ്കൂൾ പൈങ്കുളത്തെ ജീവാന ഷാജി രണ്ടാം സ്ഥാനവും എം.കെ.എൻ.എം.എച്ച്.എസ്.എസിലെ റ്റസിയ മൂന്നാം സ്ഥാനവും നേടി.

സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന തൊടുപുഴ പ്രതീക്ഷാ ഭവൻനിലെ സിസ്റ്റർ ഹണി വി ഫ്രാൻസിസ്, സിസ്റ്റർ ലിസി പോൾ, ദിവ്യ രക്ഷാലയത്തിലെ ബിന്ദു മാത്യു, മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ ബിൻസി ജോഷി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി.എ സലികുട്ടി സ്വഗതവും ജോഷി മാത്യു നന്ദിയും പറഞ്ഞു.






