Timely news thodupuzha

ആവശ്യമായ റിപ്പോർട്ട്‌ നൽകാൻ റവന്യു വകുപ്പും ട്രൈബൽ ഡിപ്പാർട്ട് മെന്റുംനടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി

പൂമാല :വനം വകുപ്പ്  എൻ.ഒ.സി. നൽകാൻതയാറാണ്. എന്നാൽ ആവശ്യമായ റിപ്പോർട്ട്‌ നൽകാൻ റവന്യു വകുപ്പും ട്രൈബൽ ഡിപ്പാർട്ട് മെന്റുംനടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയർന്നിരിക്കുന്നു.. ഇതോടെ രണ്ടു വർഷമായി മുടങ്ങി കിടക്കുന്ന പാലം പണി എന്നു തുടങ്ങു മെന്ന് പറയാൻ കഴിയാത്ത അവസ്ഥ. മുമ്പ് പാലം പണിയാൻ തുടങ്ങിയപ്പോൾ വനം വകുപ്പ് തടഞ്ഞു.എൻ. ഒ. സി. ഇല്ലെന്നതാണ് കാരണം  പിന്നീട് നാട്ടുകാർ നിരന്തര മായി കോതമംഗലം ഡി. എഫ്.ഒ.ഓഫീസിൽ എൻ. ഒ.സി. ക്കായി കയറിയിറങ്ങി. ഒടുവിൽ  വനം വകുപ്പ് എൻ ഒ സി നൽകാൻ നടപടി തുടങ്ങി. അതിനായി പാലം പണിയുന്നസ്ഥലം ഗോത്ര വർഗ്ഗ സംരക്ഷിത ഭൂമിയിൽ ആണോ വനാവകാശ നിയമപ്രകാരം ഗോത്ര വിഭാഗങ്ങൾക്ക് കിട്ടിയ ഭൂമി യാണോ എന്ന് വ്യക്തത വരുത്താൻ ആവശ്യപ്പെട്ട് റവന്യുഡിപ്പാർട്മെന്റിന് നൽകിയ കത്തിന് ഇതുവരെ മറുപടികിട്ടിയില്ല.മറുപടി കിട്ടിയാൽ മാത്രമേ വിവരങ്ങൾ പരിവേഷ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് വനം പരിസ്ഥിതി മന്ത്രാല യത്തിൽ നിന്ന് എൻ.ഒ. സി വാങ്ങാൻ കഴിയുകയുള്ളു. ട്രൈ ബൽ ഡിപ്പാർട്മെന്റ് 32000-രൂപ എൻ. ഒ. സി കിട്ടാനായി പരിവേഷ് പോർട്ടൽ വഴി അടിച്ചിട്ടുണ്ട്.അർജുൻ പണ്ട്യ ൻ ഐ എ എസ്‌ ജില്ലാ വികസനകമ്മീഷണർ  ആയിരുന്നപ്പോഴാണ് നാളിയാ നി കോച്ചേരി കടവിൽവടക്കാനറിനു കുറുകെ   പാലം പണിയാൻ 52.2ലക്ഷം രൂപ ട്രൈബൽ ഡിപ്പാർമെന്റി ൽ നിന്നും   അനുവദിപ്പി ച്ചത്.വടക്കാനാ റിന്റ ഇരു കര കളിലുമായി താമസിക്കുന്ന കുടുംബങ്ങളുടെ യാത്രാ ദുരിതം മാധ്യ മങ്ങൾ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്നായിരുന്നു  ജില്ലാ വികസനകമ്മീഷണറുടെ  ഇടപെടൽ.മഴ കനത്താൽ വടക്കാനാർ കരകവിയും. പിന്നീട് പുറം ലോകവുമാ യി ബന്ധം സ്ഥാപിക്കാൻ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങണം. പലപ്പോഴും രോഗികളെയും മറ്റും ചുമലിൽ തങ്ങിയും പുഴ നിന്തി യുമാണ് ആശുപത്രിയിൽ എത്തിച്ചിരുന്ന ത്. പ്രായമായവരും വിദ്യാർത്ഥി കളുംരോഗികളും ആണ് പാലം ഇല്ലാത്തതിനാൽ ഏറെ ബുദ്ധി മുട്ടു ന്ന ത്. എത്രയും വേഗം ഇവിടെ സ്ഥിരമായ പാലം നിർമ്മിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *