Timely news thodupuzha

logo

പൗരത്വ ഭേ​ദ​ഗതി നിയമം അംഗീകരിക്കാനാവില്ലെന്ന് വിജയ്

ചെന്നൈ: പൗരത്വ ഭേ​ദ​ഗതി നിയമം അം​ഗീകരിക്കാനാവില്ലെന്ന് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. മത മൈത്രി നിലനിൽക്കുന്നിടത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ് പൗരത്വ ഭേ​ദ​ഗതി നിയമമെന്ന് വിജയ് പ്രതികരിച്ചു.

തമിഴ്നാട്ടിൽ സി.എ.എ നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു. തമിഴക വെട്രി കഴകമെന്ന പേരിൽ പാർടി രൂപീകരിച്ച ശേഷമുള്ള നടന്റെ അദ്യത്തെ ഔദ്യോ​ഗിക രാഷ്ട്രീയ പ്രതികരണമാണിത്.

മനുഷ്യത്വത്തിന് പകരം വിവേചനം കാട്ടുന്ന നിയമമാണ് ഇതെന്നും ഇന്ത്യ ബി.ജെ.പിയോട് ക്ഷമിക്കില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും പ്രതികരിച്ചിരുന്നു.

ഇന്നലെയാണ് പൗരത്വ ഭേദ​ഗതി നിയമം കേന്ദ്രം പ്രാബല്യത്തിൽ കൊണ്ടു വന്നത്. വ്യാപക പ്രതിഷേധമാണ് നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *