നമ്മെ ഭരിക്കാൻ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുകയാണല്ലോ .ജനസേവനമാണ് മുഖ്യ ലക്‌ഷ്യം എന്നാണല്ലോ ഇവരെല്ലാം പറയുന്നത് .ആദ്യകാലത്തു ഓരോ ഗ്രാമത്തിലും ഉള്ള ആളുകളുടെ വിഷമതകൾ നേരിട്ടറിഞ്ഞിരുന്നവർ ..ഇന്ന് വാഹനങ്ങളിൽ സഞ്ചാരം തുടങ്ങിയതോടെ ജനങ്ങളുടെ ഗതികേടുകൾ അറിയുന്നില്ല . അഴിമതിക്കെതിരെ പ്രതിപക്ഷത്താകുമ്പോൾ സമരം ചെയ്യുന്നതാണല്ലോ നാട്ടു നടപ്പ്.അധികാരത്തിലുള്ളവരെ താഴെ ഇറക്കാൻ അഴിമതി ,സ്ത്രീ വിഷയം ..ഇത്യാദി കാര്യങ്ങൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതാണല്ലോ ഇപ്പോൾ രാഷ്ട്രീയം ….
നമ്മെ മാറി മാറി പലരും ഭരിച്ചു .പക്ഷെ സാമ്പത്തികം ഇല്ലാത്ത ഒരാൾക്ക് ചികിത്സ വേണ്ടി വന്നാൽ ഉടൻ നാടെങ്ങും ഫ്ലെക്സ് കെട്ടി കാശ് പിരിച്ചു ആശുപത്രിയിൽ നൽകണം .സർക്കാർ ആശുപത്രികൾ പഞ്ചായത്തുകൾ തോറും ഉണ്ടെങ്കിലും പലയിടത്തും നാല് മണി കഴിഞ്ഞാൽ പിന്നെ രോഗം വരരുത് ..സേവനം ലഭ്യമല്ല ..
സ്ഥിരമായും താൽക്കാലികമായും നിയമനം കിട്ടിയവരുടെ യൂണിയനുകളാണ് രാഷ്ട്രീയ പാർട്ടികളുടെ മറ്റൊരു പ്രവർത്തനം .പലർക്കും ജനങ്ങളേയല്ല വേണ്ടത് ..യൂണിയനുകളെയാണ് …
കയ്യിൽ കാശില്ലാത്തവർ ചികിൽസിക്കേണ്ട എന്ന സ്ഥിതിയാണ് ..അല്ലെങ്കിൽ നാട്ടുകാർ പിരിവെടുക്കണം ..
മുൻപ് ചില ഇൻഷുറൻസ് പദ്ധതികൾ കൊണ്ട് വന്നെങ്കിലും അതൊക്കെ ചിലർ പരാജയപ്പെടുത്തി ..
അറിയാതെ ചിലതൊക്കെ എഴുതി പോയി ..ഇനി കാര്യത്തിലേക്കു വരാം ..
ഇന്ന് ഓഫിസിൽ ഒരു യുവതി വന്നു ..മൂന്നര വർഷമായി കിഡ്‌നി രോഗത്തെ തുടർന്ന് ഡയാലിസിസ് നടത്തി വരുന്നു .രോഗം വരും മുൻപ് തൊടുപുഴയിൽ വിവിധ ആശുപത്രികളിൽ എക്‌സ്‌റേ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു .കഴിച്ച മരുന്നാണ് ഇവരുടെ കിഡ്നികൾ തകർത്തത് ..
ഭർത്താവും രോഗ ബാധിതനാണ് . കുട്ടികൾ ഇല്ല ,രോഗിയായ മാതാവും ഒപ്പമുണ്ട് …ഒറ്റയ്ക്ക് ബസ് കയറി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത് .മടക്ക യാത്രയിൽ പലപ്പോഴും മുവാറ്റുപുഴ വരെ ബസിൽ നിന്ന് യാത്ര ..
കിഡ്‌നി മാറ്റി വയ്ക്കുന്നതിന് കോട്ടയം മെഡിക്കൽ കോളേജിൽ ലിസ്റ്റിൽ ഉണ്ട് ..ഇപ്പോൾ ഒരാൾ കിഡ്‌നി നൽകാമെന്ന് സമ്മതിച്ചതായി ഓമന തോമസ് പറയുന്നു .ക്രോസ്സ് മാച്ച് ചെയ്യാൻ എറണാകുളത്തു ആശുപത്രിയിൽ പോകാനുള്ള പണം ഇല്ലാത്തതിനാൽ അതിനും കഴിഞ്ഞിട്ടില്ല …
പാവപ്പെട്ടവനായാലും പണക്കാരനായാലും ചികിത്സ എങ്കിലും ലഭിക്കുന്ന ഒരു നാട് എന്ന സ്വപ്നം ഒരു നേതാവും കാണാത്തതാണ് ഇതുപോലുള്ള ഓമനമാർ വിഷമിക്കാൻ കാരണം ..
ആഴ്ചയിൽ മൂന്നു ഡയാലിസിസ് ചെയുന്നു എന്ന് പറയുമ്പോഴും വിധിയെ പഴിക്കാതെ സന്തോഷത്തോടെയാണ് ഇവർ നടക്കുന്നത് ..
ഉടുമ്പന്നൂർ അമയപ്രയിലാണ് ഇവരുടെ വീട് .(കുടിലിൽ വീട് )അമയപ്ര സ്കൂളിന് സമീപം .
ഫോൺ :…9447567537 .