Timely news thodupuzha

logo

ഡിസംബറിലെ റേഷൻ വിതരണം നീട്ടി; ജനുവരി 5വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി 5 വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷന്‍ കടകള്‍ 7 ജില്ലകളില്‍ വീതം രാവിലെയും വൈകിട്ടുമായി പ്രവര്‍ത്തിക്കുന്ന ക്രമീകരണം ജനുവരി  മുഴുവന്‍ തുടരും. 

ഇ പോസ് നെറ്റ്വര്‍ക്കിലെ തകരാര്‍ മൂലം ശനിയാഴ്ചയും പലയിടത്തും റേഷന്‍ വിതരണം മുടങ്ങിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍, ഓതന്‍റിക്കേഷന്‍ യൂസര്‍ ഏജന്‍സി, ഓതന്‍റിക്കേഷന്‍ സര്‍വീസ് ഏജന്‍സി, യുഐഡിഎഐ എന്നിങ്ങനെ നാലു സെര്‍വറുകള്‍ ഒരുമിച്ചു കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോഴാണു ഇ പോസ് സംവിധാനം സുഗമമായി പ്രവര്‍ത്തിക്കുന്നത്. സംവിധാനത്തിന്‍റെ ഭാഗമായി റേഷന്‍ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങളില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ബയോ മെട്രിക് വിവരശേഖരണം നടത്തി കാര്‍ഡ് ഉടമയെ തിരിച്ചറിഞ്ഞാല്‍ മാത്രമേ റേഷന്‍ സാധനങ്ങള്‍ നല്‍കാനാകൂ.

Leave a Comment

Your email address will not be published. Required fields are marked *