Timely news thodupuzha

logo

ശബരിമല വിമാനത്താവളത്തിന് 2570 ഏക്കർ ഭൂമിയേറ്റെടുക്കും; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

പത്തനംതിട്ട: ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും.

പ്രതിസന്ധികളിൽ തട്ടി വൈകീയ ശബരിമല വിമാനത്താവളം കേരളത്തിൻ്റെ വലിയ വികസന സ്വപ്ന പദ്ധതിയാണ്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലാണെന്ന വാദവുമായി പദ്ദതിയുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്.

രണ്ട് കോടി രൂപയാണ് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ശബരിമല വിമാനത്താവളം പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകുന്നതാണ് പദ്ധതിയാണ്. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നും സർക്കാർ പറയുന്നു. 

കെഎസ്ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയതനുസരിച്ച് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ് അമേരിക്കയിലെ ലൂയിസ് ബർജറാണ്. സാങ്കേതിക – സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നൽകിയിരിക്കുന്നത്.

മണിമല വില്ലേജിലാണ് ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുക. പാരിസ്ഥിതിക ലോല മേഖലയാണിത്. 2263 ഏക്കർ സ്ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തെ ഡിപിആർ പദ്ധതി തയ്യാറാക്കിയത്. അതേസമയം ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ തർക്കം ഇപ്പോഴും കോട്ടയം പാലാ കോടതിയുടെ പരിഗണനയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *