കണ്ണൂര്‍: സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി കോടതിയെ സമീപിക്കുന്നതിന്‍റെ നിയമവശം പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ഒരു കാരണവശാലും സജി ചെറിയാനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാൻ കോൺഗ്രസിനും യുഡിഎഫിനും സാധിക്കാത്ത കാര്യമാണ്. സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ അവഹേളനവും നടത്തിയില്ലെന്ന് സിപിഎമ്മിന് ബോധ്യം ഉണ്ടായിരുന്നെങ്കില്‍ എന്തിനാണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിയത്. അതിന് ഉത്തരം സിപിഎം പറയണം.
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം അവര്‍ നേരിടുന്ന ജീര്‍ണ്ണതയുടെയും മൂല്യച്യുതിയുടെയും നേര്‍ചിത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല ചെറിയാനെതിരായ തെളിവുകൾ സമൂഹമാധ്യമങ്ങളിൽ ലഭ്യമായിരുന്നിട്ടും, ആരോപണ വിധേയരായ സിപിഎം നേതാക്കളെ ഏതുവിധേനെയും രക്ഷപ്പെടുത്തുകയെന്ന ദൗത്യമാണ് ഇപ്പോള്‍ കേരള പൊലീസിന്‍റെ പ്രധാനപണിയെന്നും സുധാകരന്‍ പരിഹസിച്ചു.