തൊടുപുഴ: ജെസി ഐ തൊടുപുഴയുടെ 56-മത് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും
സിനിമൺ കൗണ്ടിയിൽ നടന്നു. ബി.സി.സി.ഐ മുൻ വൈസ് പ്രസിഡൻറ് ടി.സി മാത്യു
സ്ഥാനാരോഹണവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു.
സോൺ പ്രസിഡൻറ് അർജുൻ കെ. നായർ
മുഖ്യാതിഥിയായിരുന്നു സോൺ വൈസ് പ്രസിഡൻറ്
ബ്രീസ് ജോയി
ആമുഖ പ്രഭാഷണവും സോൺ ഡയറക്ടർ മാനേജ്മെൻ്റ് അരുൺ ജോസ് ആശംസ പ്രസംഗവും നടത്തി. പുതിയ പ്രസിഡൻ്റായി
പ്രൊഫ. ബിനോ തോമസും
സെക്രട്ടറിയായി വൈശാഖ് ജയിനും ട്രഷററായി ജോസ് തമ്പിയും ജെ.ജെ ചെയർമാനായി വൈഷണവിനെയും തെരഞ്ഞെടുത്തു.
മുൻ പ്രസിഡൻറ് മാത്യു കണ്ടിരിക്കൽ,
പ്രോഗ്രാം ഡയറക്ടർ ജിജോ കുര്യൻ, Dr. ഏലിയാസ് തോമസ്, ഡാനി എബ്രാഹം, സി.എ. ഫെബിൻലി ജയിംസ്
എന്നിവർ പ്രസംഗിച്ചു.