Timely news thodupuzha

logo

എസ് രാജേന്ദ്രൻ പാർട്ടി വിടില്ലെന്നാണ് പ്രതീക്ഷ: എം.എം മണി

മൂന്നാർ: മുൻ‌ എം.എൽ.എ എസ് രാജേന്ദ്രൻ‌ സി.പി.എം വിടില്ലെന്നാണ് കരുതുന്നതെന്ന് എം.എം മണി എം.എൽ.എ. ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതിൽ പ്രശ്നമില്ല.

രാജേന്ദ്രനുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി സംസാരിച്ചു. രാജേന്ദ്രന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. വ്യക്തിപരമായ ആവശ്യത്തിനാണ് രാജേന്ദ്രന്‍ ഡല്‍ഹിക്ക് പോയതെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എസ് രാജേന്ദ്രൻ എൽ.ഡി.എഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസും വ്യക്തമാക്കി. രാജേന്ദ്രന്‍ പാര്‍ട്ടി വിട്ടുപോകുമെന്ന വാദം അടഞ്ഞ അധ്യായം.

ബി.ജെ.പി നേതാവിനെ കണ്ടത് വ്യക്തിപരമായ കാര്യമാണ്. മാര്‍ച്ച് 31 മുതല്‍ രാജേന്ദ്രന്‍ എല്‍.ഡി.എഫിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സി.വി വര്‍ഗീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *