Timely news thodupuzha

logo

ഷാർജയിൽ തീപിടിത്തം: അഞ്ച് പേർ മരിച്ചു

ഷാർജ: അൽനഹ്ദയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചെന്ന് ഷാർജ പൊലീസ്. സംഭവത്തിൽ 44 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്​. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

വ്യാഴാഴ്ച്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. പരിക്കേറ്റവരിൽ 17 പേർ അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിലാണ്. 27 പേരുടെ പരിക്ക് ​ഗുരുതരമല്ല.

താമസക്കാരിൽ പലർക്കും പുക ശ്വസിച്ച് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. അപകടത്തിനു പിന്നാലെ സ്ഥലത്തെത്തിയ അ​ഗ്നിശമന സേനയും പൊലീസും കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി.

18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറുകളിൽ നിന്നാണ് തീ പടർന്നത്. താമസക്കാരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *