Timely news thodupuzha

മദ്യപാനത്തിനിടെ വഴക്ക്, വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റ് മരിച്ചു: ഒരാൾ കസ്റ്റഡിയിൽ’

ഇടുക്കി: വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകനാണ്(25) മരിച്ചത്. ശനിയാഴ്ച പുലർച്ചെ 12.30ഓടെ ആയിരുന്നു സംഭവം.

അശോകന്റെ ബന്ധു കൂടിയായ തേങ്ങാക്കൽ സ്വദേശി സുബീഷിനെ(19) പോലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

തേങ്ങാക്കല്ലിൽ പള്ളിക്കടയിൽ സുബീഷിൻ്റെ മൈക്ക്സെറ്റ് കടയുടെ മുന്നിൽ മറ്റ് നാല് പേർക്ക് ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ ഇവർ തമ്മിൽ തർക്കമുണ്ടാകുകയും സുബീഷ് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് അശോകനെ കുത്തുകയുമായിരുന്നു.

ഉടൻ തന്നെ സുഹൃത്തുകളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കില്ലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *