Timely news thodupuzha

logo

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരള – തമിഴ്നാട് അതിർത്തികളിൽ പരിശോധന കർശനമാക്കി

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തി ജില്ലകളിൽ പരിശോധന കർശനമാക്കി. വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്‍റെ സംഘം ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷം അണുനാശിനി തളിച്ചാണ് കടത്തി വിടുന്നത്.

പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആലപ്പുഴയിലെ കൂടുതൽ മേഖലകളിലേക്ക് പക്ഷിപ്പനി വ്യാപിക്കുകയാണ്. പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ പൊതുജനാരോഗ്യ വകുപ്പിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *