മൂവാറ്റുപുഴ: പണ്ടപ്പിള്ളിയിൽ നിറയെ വെള്ളമുണ്ടായിരുന്ന കനാൽ, 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞ് വീണു. ഒരു വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ ആണ് കനാൽ ഇടിഞ്ഞ് റോഡിൽ വീണത്. കാർ കടന്നുപോയതിനാൽ വൻ ദുരന്തം ഒഴിവായി. സമീപത്തെ വീട്ടുമുറ്റത്തേക്ക് കനാൽ പൊട്ടിയ വെള്ളം ഇരച്ചെത്തിയിരുന്നു. മൂവാറ്റുപുഴ ഇറിഗേഷൻ വാലി പ്രൊജക്ടിൻറെ ഭാഗമായുള്ള കനാലാണ് തകർന്നത്. മണിക്കൂറുകളോളം തടസപ്പെട്ട വാഹന ഗതാഗതം പുനസ്ഥാപിച്ചു. മുൻപും തകർന്നിട്ടുള്ളതിനാൽ നിർമ്മാണത്തിലെ അശാസ്ത്രീയത അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ 15 അടി താഴ്ചയുള്ള റോഡിലേക്ക് കനാൽ ഇടിഞ്ഞ് വീണു






