ഇടുക്കി: ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ചെറുതോണി ആലിൻചുവട് സ്വദേശി പുത്തൻപുരയ്ക്കൽ വിഷ്ണു ആണ് ആത്മഹത്യ ചെയ്തത്. ഫെയ്സ്ബുക്കിൽ ലൈവ് ഇട്ടശേഷം വിട്ടിന് ഉള്ളിലെ ഫാനിൽ കെട്ടി തൂങ്ങിമരിക്കുക ആയിരുന്നു.
ഫേസ്ബുക്കിൽ ലൈവ് കണ്ട സുഹൃത്തുക്കൾ വീട്ടിൽ എത്തി വാതിൽ തകർത്ത് വിഷ്ണുവിനെ മെഡിക്കൽ കോളെജിൽ എത്തിച്ചു എങ്കിലും മരണം സംഭവിക്കുക ആയിരുന്നു.
കുടുംബ പ്രശ്നങ്ങൾ ആണ് ആത്മഹത്യക്ക് കാരണമെന്ന് ആണ് പ്രാഥമിക നിഗമനം ഇടുക്കി പോലിസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.