Timely news thodupuzha

logo

തൊടുപുഴ സബ് ഡിസ്ട്രിക്റ്റ് റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ വാർഷിക ആഘോഷം 30ന്

തൊടുപുഴ: സബ് ഡിസ്ട്രിക്റ്റ് റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ വാർഷിക ആഘോഷം 30ന് തൊടുപുഴ എയ്ഡഡ് സ്കൂൾ റ്റീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് അനുസ്മരണം. കരിമണ്ണൂർ സെൻ്റ് ജോസഫ് എച്ച്.എസ്.എസ് മുൻ പ്രിൻസിപ്പൽ ജോർജ് ജോസഫ് കേളകം ഉദ്ഘാടനം നിർവ്വഹിക്കും. സംഘടന പ്രസിഡന്റ് റ്റി.യു ജോർജ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.വി ജോസ് റിപ്പോർട്ട് അവതരിപ്പിക്കും.

ചടങ്ങിൽ 80 വയസ് പൂർത്തിയാക്കിയവരെ ആദരിക്കും. നവാഗതർക്ക് സ്വീകരണവും നൽകും. നിർമ്മല തങ്കച്ചൻ, ടോമി കട്ടക്കയം എന്നിവർ ​​ഗാനാലാപനം നടത്തും.

ടൂർ കമ്മിറ്റി കൺവീനർ പി.എം ദേവസ്യാച്ചൻ, ജോസഫ് മുലശ്ശേരി, സിസ്റ്റർ ആനി ജോസ് തെരഞ്ഞെടുപ്പ് വരണാധികാരി പി.എ ജോർജ്, എന്നിവർ ആശംസകൾ നേരും. തുടർന്ന് പൊതുചർച്ച. വൈസ് പ്രസിഡന്റ് സി. എം. ആനീസ് സ്വാ​ഗതവും ട്രഷറർ റോയ് റ്റി ജോസ് കൃതജ്ഞതയും രേഖപ്പെടുത്തും. പൊതുയോ​ഗത്തിനു ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *