Timely news thodupuzha

തെരഞ്ഞെടുപ്പ് പ്രചാരണം; ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ചരിക്കാനിരുന്ന ഹെലികോപ്റ്റർ തകർന്നു വീണു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നു വീണു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള പൊതു സമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സുഷമ അന്ധാരെയെ കൊണ്ടു പോകാൻ എത്തിയ ഹെലികോപ്റ്ററാണ് തകർന്നുവീണത്.

ഹെലികോപ്റ്റർ പൂർണമായും തകർന്നു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും സുരക്ഷിതമായി പുറത്ത് എത്തിച്ചതായാണു വിവരം.

Leave a Comment

Your email address will not be published. Required fields are marked *