Timely news thodupuzha

logo

ഡ‍യാലിസിസ് നടക്കുന്നതിനിടെ ആശുപത്രി ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

പെരുമ്പാവൂർ: നാൽപതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കെ.എസ്.ഇ.ബി ഡയാലിസിസ് കേന്ദ്രത്തിന്‍റെ ഫ്യൂസ് ഊരി.

സംഭവത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ രണ്ടു മണിക്കൂറിനു ശേഷം ഉദ്യോഗസ്ഥരെത്തി പുനഃസ്ഥാപിക്കുക‍യായിരുന്നു.

യാക്കോബോയ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് സംഭവം.

രോഗികൾക്ക് സൗജന്യ നിരക്കിൽ ഡ‍യാലിസിസ് നടത്തുന്നതിനിടെയാണ് വ്യാഴ്യാഴ്ച രാവിലെ എട്ടരയോടെ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത്.

ഇൻവെട്ടർ സംവിധാനം ഉപയോഗിച്ച് അൽപസമയം മാത്രമേ വൈദ്യുതി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ജനറേറ്റർ തകരാറിലായിരുന്നു.

ആശുപത്രി അധികൃതരും രോഗികളുടെ ബന്ധുക്കളും വെങ്ങോല കെ.എസ്.ഇ.ബി ഓഫിസിൽ ബന്ധപ്പെട്ടെങ്കിലും ബിൽ തുക അടയ്ക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നായിരുന്നു കെഎസ്ഇബിയുടെ നിലപാട്.

പിന്നീട് വെങ്ങോല പഞ്ചായത്ത് പ്രസിഡന്‍റും നേരിട്ട് എം.എൽ.എ ഓഫിസിൽ നിന്നും ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല.

പീന്നിട് പഞ്ചായത്ത് പ്രസിഡന്‍റ് ഷിഹാബ് പള്ളിക്കൽ, വാർഡ് മെബർ പി.പി എൽദോസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുൽപ്പെടുന്ന സംഘം കെ.എസ്.ഇ.ബി ഏഫീസിൽ നേരിട്ടെത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ ഉദ്യോഗസ്ഥർ തയാറായത്. സ്ഥിതി കൂടുതൽ വഷളാവുമെന്ന ഘട്ടത്തിൽ 11 മണിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *