കോഴിക്കോട്: ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ വീടിനു നേരേ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു.
സ്ഫോടക വസ്തു വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ രാത്രി 8.15നായിരുന്നു സംഭവം. വൈകുന്നേരം മുതല്‍ ഒരു സംഘം വീടിന് ചുറ്റും കറങ്ങുന്നത് ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് ഹരിഹരൻ വ്യക്തമാക്കി.
സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ പിന്നീട് ഇതേ സംഘം എത്തി വാരിക്കൊണ്ട് പോയെന്നും ഹരിഹരൻ വെളിപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉണ്ടായ അശ്ലീല വിഡിയോ വിവാദത്തെ കുറിച്ച് ഹരിഹരൻ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു.