അടിമാലി: തൊഴിലാളികൾ, തൊഴിലുടമകൾ പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും ഇ എസ് ഐ കോർപറേഷനും ചേർന്നു നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് മെയ് 27ന് ഇ.എസ്.ഐ കോർപ്പറേഷന്റെ അടിമാലി ബ്രാഞ്ച് ഓഫീസിൽ വച്ചു നടക്കും.
രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ വിശദമായ പരാതി മൂന്നാർ പി.എഫ് ഓഫീസിൽ നേരിട്ടോ, തപാലിലോ, അസിസ്റ്റൻറ് പി.എഫ് കമ്മീഷണർ, പി.എഫ് ജില്ലാ ഓഫീസ്, മൂന്നാർ – ഈ വിലാസത്തിലോ do.munnar@epfindia.gov.in – ഇ മെയിലിലോ ലഭ്യമാക്കേണ്ടതാണ്. പി.എഫ് പരാതികളിൽ പി.എഫ് നമ്പർ, യു.എ.എൻ, പി.പി.ഒ നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് നമ്പർ, മൊബൈൽ നമ്പർ എന്നിവ ചേർത്തിരിക്കണം.
ഇ.എസ്.ഐ പരാതികൾ ബ്രാഞ്ച് മാനേജർ, ഇ.എസ്.ഐ കോർപ്പറേഷൻ, ഫാത്തിമ മാതാ നഗർ അടിമാലി, പിൻ – 685561 – വിലാസത്തിലോ dcbo-munnar.ke@esic.nic.in , bo-thodpuzha.kerala@esic.gov.in ഇ മെയിലിലോ അയയ്ക്കാം. ഇ.എസ്.ഐ പരാതികളിൽ ഇ.എസ്.ഐ നമ്പർ, മൊബൈൽ നമ്പർ, ജോലി ചെയുന്ന സ്ഥാപനത്തിന്റെ പേര് എന്നിവയും ചേർത്തിരിക്കണം.
ഈ ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847731711(പി.എഫ്), 8921247470, 9497401056(ഇ.എസ്.ഐ).






