Timely news thodupuzha

logo

വിസയുമായി ബന്ധപ്പെട്ട് തർക്കം, കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്തു

കൊച്ചി: പട്ടാപകൽ കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്തു. രവിപുരം ട്രാവൽസിലെ യുവതിക്ക് നേരെയാണ് ആക്രമണം നടന്നത്. വിസയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായത്. പള്ളുരുത്തി സ്വദേശിയായ യുവാവാണ് ആക്രമിച്ചത്. കഴുത്തിൽ സാരമായി പരുക്കേറ്റ യുവതി സമീപത്തുള്ള ഹോട്ടലിൽ ഓടിക്കയറുകയായിരുന്നു.

നേരത്തെ വിസയ്ക്കായി ഇയാൾ ട്രാവൽസ് ഉടമയ്ക്ക് പണം നൽകിയിരുന്നു. ഈ പണം തിരികെ നൽകാത്തതിനാൽ ഉടമയെ ലക്ഷ്യം വച്ചാണ് പ്രതി എത്തിയത്. സാരമായി പരിക്കേറ്റ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *