മുതലക്കോടം :ഞാറക്കുളം -തുറയ്ക്കൽ -കല്ലിടുക്കിൽ അറുപത്തി മൂന്നാം കുടുംബ സംഗമം ജനുവരി 26 നു മുതലക്കോടം തുറക്കൽ രാജു ജോസെഫിന്റെ ഭവനത്തിൽ നടക്കും .രാവിലെ എട്ടിന് ഫാ .സക്കറിയാസ് കല്ലിടുക്കിലിന്റെ മുഖ്യ കാർമികത്വത്തിൽ മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ കുർബാന .പത്തിന് ചേരുന്ന സമ്മേളനം അഡ്വ .ഡീൻ കുര്യാക്കോസ് എം .പി .ഉൽഘാടനം ചെയ്യും .കുടുംബയോഗം പ്രസിഡന്റ് ജെയിംസ് ജോർജ് അധ്യക്ഷത വഹിക്കും .സെക്രട്ടറി സിബി പുത്തൻപുരയിൽ റിപ്പോർട്ട് അവതരിപ്പിക്കും .റെവ .ഡോ .ജോർജ് താനത്തുപറമ്പിൽ ,ഫാ .ചാൾസ് ഞാറക്കുളം ,വിവിധ പ്രതിനിധികൾ പ്രസംഗിക്കും .കുടുംബ നാഥൻ രാജു ജോസഫ് തുറക്കൽ സ്വാഗതം പറയും .