Timely news thodupuzha

logo

കെ.പി.എം.എസ് വാർഷിക സമ്മേളനം നടന്നു


കുമാരമംഗലം: കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) കുമാരമംഗലം ശാഖാ വാർഷിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെമീന നാസർ ഉദ്ഘാടനം ചെയ്തു. കുമാരമംഗലം പഞ്ചായത്ത് കവലയിൽ നിന്നും സമ്മേളന വേദിയിയായ ഉരിയരിക്കുന്ന് അംഗൻവാടി അങ്കണത്തിലേക്ക് കാൽനടയായി പ്രവർത്തകർ പ്രകടനം നടത്തി. ശാഖ പ്രസിഡൻറ് അനീഷ് കുമാർ ഇ.റ്റി അധ്യക്ഷത വഹിച്ചു. വാർഷിക സമ്മേളനാനന്തരം നടന്ന പ്രതിനിധി സമ്മേളനം കെ.പി.എം.എസ് സംസ്ഥാന സമിതി അംഗം അച്ഛാമ്മ കൃഷ്ണനായിരുന്നു ഉദ്ഘാടനം.

ഗ്രാമ പഞ്ചായത്ത് മെമ്പർ സജി ചെമ്പകശേരി, യൂണിയൻ പ്രസിഡന്റ് എം.കെ പരമേശ്വരൻ, യൂണിയൻ സെക്രട്ടറി സുരേഷ് കണ്ണൻ, ജില്ലാ അസി.സെക്രട്ടറി കെ.ജി സോമൻ, ജില്ലാ കമ്മറ്റിയംഗം പി.ഒ.കുഞ്ഞപ്പൻ, ശാഖാ സെക്രട്ടറി വിഷ്ണു വി.എസ്, കെ.പി.വൈ.എം യൂണിയൻ പ്രസിഡന്റ് ഫെബിൻ കെ.കെ, കെ.പി.എം.എഫ്. താലൂക്ക് കമ്മറ്റിയംഗം ഉഷ മുട്ടിമറ്റത്തിൽ, ഖജാൻജി വിനീഷ് കെ.എസ്, ശാഖാ അസി.സെക്രട്ടറി ആശ വിനീഷ് തുടങ്ങിയവർ സംസാരിച്ച ശേഷം ശാഖാ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *