ചെറുതോണി: ഫാര്‍മേഴ്സ് അസോസിയേഷന്‍റെ സഹകരണത്തില്‍ മള്‍ട്ടി കമ്മ്യൂണിറ്റി എക്സേഞ്ച് 26-ന് രാവിലെ 10 മണി മുതല്‍ ചെറുതോണി യൂണിറ്റ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഹാളില്‍ വെച്ച് കാര്‍ഷിക അവധിവ്യാപാര സെമിനാറും പേപ്പര്‍ബാഗ് നിര്‍മ്മാണ പരിശീലനവും നടത്തും. പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ്ജ് പോളും തൊഴില്‍പരിശീലനം മെമ്പര്‍ നിമ്മി ജയനുമാണ് ഉദ്ഘാടനം ചെയ്യുന്നത്. പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലന ക്ലാസ് റെജി തോമസ് നയിക്കും. കാര്‍ഷിക ഉല്പന്നങ്ങളുടെ അവധിവ്യാപാര സെമിനാറിൽ ബിജു ഗോപിനാഥാകും സംസാരിക്കുന്നത്. ഹരിതമിത്രം പദ്ധതിയെപ്പറ്റി ഫാര്‍മേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് പി.വി.മാത്യു പ്രസംഗിക്കും. സുശീല എന്‍.എന്‍., പാറത്തോട് ആന്‍റണി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. സൗജന്യ രജിസ്ട്രേഷന് വിളിക്കേണ്ട നമ്പര്‍ 8289923863, 9562369001.