Timely news thodupuzha

logo

കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ നേതൃയോഗം 27 – ന് രാജകുമാരിയിൽ

ചെറുതോണി: കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ നേതൃയോഗം 27 -ന് ഉച്ചകഴിഞ്ഞ് 2.30 ന് രാജകുമാരിയിൽ വച്ച് നടക്കുമെന്ന് ജില്ലാ സെക്രട്ടറി ടോമി തൈലംമനാൽ അറിയിച്ചു. പ്രസിഡണ്ട് ബാബു കീച്ചേരിൽ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കലാണ് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന സെക്രട്ടറിമാരായ ബിനു ജോൺ, സണ്ണി തെങ്ങുംപള്ളി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിക്കും.

ഏലം, കുരുമുളക്, റബർ കാർഷികോൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ന്യായവില ആവശ്യപ്പെട്ട് 3.15-ന് ടൗണിൽ നടത്തപ്പെടുന്ന കർഷക പ്രതിഷേധ കൂട്ടായ്മ കെ. ഫ്രാൻസിസ് ജോർജ് എക്സ് എം.പിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസ് കണ്ടത്തിൻകര അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ പ്രൊഫ എം.ജെ ജേക്കബ് മുഖ്യപ്രഭാഷണവും പാർട്ടി സംസ്ഥാന-ജില്ലാനേതാക്കൾ പ്രസംഗവും നടത്തും. കർഷക യൂണിയൻ ഭാരവാഹികളാണ് നേതൃത്വം നൽകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *