മൂവാറ്റുപുഴ: ശബരി റെയിൽ പദ്ധതി വേഗത്തിൽ തന്നെ യാഥാർത്ഥ്യമാക്കണമെന്ന് ചാലക്കുടി എംപി ബെന്നി ബെഹന്നാൻ. സംസ്ഥാനത്തിൻറെ വികസനത്തിന് കരുത്തായി മാറുന്ന പദ്ധതിയാണ് ഇത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇനിയും അലംഭാവം കാണിച്ചാൽ പാർലമെൻറിൽ രണ്ടാം ഘട്ട സമരത്തിന് കേരളത്തിൽ നിന്നുള്ള എം.പിമാർ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്-ൻറെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ഡീൻ കുര്യാക്കോസ് എംപി നയിക്കുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനം മാത്യു കുഴൽനാടൻ എം എൽ എ ഉൽഘടനം ചെയ്തു. മുൻ എം എൽ എ ജോസഫ് വാഴക്കൻ മുഖ്യ പ്രഭാഷണം നടത്തി.