Timely news thodupuzha

logo

തൊടുപുഴ മാർക്കറ്റ് റോഡിൽ നിൽക്കുന്ന ഇലക്ട്രിക് പേസ്റ്റ് ആളുകൾക്ക് ഭീഷണിയാകുന്നു

തൊടുപുഴ: മാർക്കറ്റ് റോഡിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് വഴിയാത്രക്കാർക്കും മാർക്കറ്റിലെ തൊഴിലാളികൾക്കും ഭീഷണിയാകുന്നു.

പോസ്റ്റിന്റെ ചുവടിളകി നിലം പതിക്കാറായ നിലയിലാണ്. പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ അധികൃതരോട് പറയുമ്പോൾ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. മൂന്നാലു വർഷമായി ഈ പോസ്റ്റ് ഇങ്ങനെ അപകാവസ്ഥയിൽ നിൽക്കാൻ തുടങ്ങിയിട്ട്.

ഇതിനെതിരെ മാർക്കറ്റിലെ തൊഴിലാളികൾ പരാതി കൊടുത്തിരുന്നു. എന്നാൽ അധികൃതർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. വൈദ്യുതി ലൈൻ താഴ്ന്ന് നിൽക്കുന്നതു മൂലം വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ലൈൻ കമ്പി പൊട്ടി ആളുകളുടെ ദേഹത്ത് വീഴാറായ നിലയിലാണ്.

പോസ്റ്റ് മറിഞ്ഞ് വീണ് ആളുകൾക്ക് ജീവൻ നഷ്ടപ്പട്ടാലേ പോസ്റ്റ് മാറ്റുവെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി ഉദ്യോ​ഗസ്ഥർ.

Leave a Comment

Your email address will not be published. Required fields are marked *