Timely news thodupuzha

തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന് കൊടിയേറി

തൊടുപുഴ: തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥനായ മാർത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വ സ്മരണയെ ഉണർത്തുന്ന ദുക്റാന തിരുനാളിന് കൊടിയേറി. വികാരി ഫാദർ ജോൺസൺ പുള്ളീറ്റ് കൊടിയേ നിർവഹിച്ചു.

26, 27, 28, 29 തീയതികളിൽ രാവിലെ 6.15നും വൈകിട്ട് അഞ്ചിനും 30ന് രാവിലെ 5.30, ഏഴ്, 9.45 വൈകിട്ട് നാല് തുടങ്ങിയ സമയങ്ങളിലും ജൂലൈ ഒന്ന്, രണ്ട് ദിവസങ്ങളിൽ രാവിലെ 6.15നും വൈകിട്ട് അഞ്ചിനും വിശുദ്ധ കുർബാന, നൊവേന എന്നിവ ഉണ്ടായിരിക്കും.

ജൂലൈ മൂന്ന് വരെയാണ് തിരുനാൾ. അന്നേ ദിവസം രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന. 10ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം – റവ. ഫാ. ജോൺ നടുത്തടം(വടവാതൂർ പൗരസ്ത്യ വിദ്യാപീഠം ) നയിക്കും. തുടർന്ന് പ്രദക്ഷിണവും ഊട്ട് നേർച്ചയും.

പ്രധാന തിരുനാൾ ദിനമായ ജൂലൈ മൂന്നിന് രാവിലെ മുതൽ വിശുദ്ധന്റെ മട്ടവും ശൂലവും എഴുന്നള്ളിക്കുവാനും സൗകര്യം ഒരുക്കിയിരിക്കിയിട്ടുണ്ടെന്ന് പള്ളി വികാരി വെരി. റവ. ഫാ. ജോൺസൺ പുള്ളീറ്റ്, അസി. വികാരി ഫാ. മൈക്കിൾ ചാത്തൻകുന്നേൽ, കൈക്കാരന്മാരായ മാത്യു ജോസഫ് വളവനാട്ട്, ജെയ്സൺ പീടികമല, ജോൺസൺ പുതുപ്പറമ്പിൽ, ജിം ജോൺ വിച്ചാട്ട് എന്നിവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *