Timely news thodupuzha

logo

കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് പത്ത് വയസ്സുകാരി ആറ്റിൽ വീണു

പീരുമേട്: ഏലപ്പാറ -അയ്യപ്പൻ കോവിൽ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന പെരിയാറിന് കുറുകെ ഉള്ള ഹെലിബറിയ വള്ളക്കടവ് പാലത്തിൽ നിന്നും കഴിഞ്ഞ ദിവസം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന പത്ത് വയസ്സുകാരി ആയ, ഏലപ്പാറ പഞ്ചായത്തിൽ ഒൻപതാം വാർഡ് വള്ളക്കടവിൽ മലമ്പാറക്കൽ വീട്ടിൽ അളകനന്ദ ആണ് പെരിയാറ്റിൽ വീണത്.

പാലത്തിലൂടെ കടന്ന് വന്ന വാഹനം കണ്ട് അരികിലേക്ക് മാറിയതാണ് അളകനന്ദ. ആളുകൾ കണ്ടത് കൊണ്ട് ശക്തമായ ഒഴിക്കിൽ പെടും മുമ്പേ കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയെ കാഞ്ചിയാർ സർക്കാർ ആശുപത്രിയിൽ പ്രഥമശിശ്രൂഷ നൽകി വിട്ടയച്ചു.

2018ലെ പ്രളയത്തെ തുടർന്ന് കൈവരികൾ നശിച്ചു പോയ ഈ പാലത്തിന് ഇതുവരെയും ബന്ധപ്പെട്ട അധികാരികൾ പുനർനിർമ്മിക്കുവാൻ വേണ്ട യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. നാട്ടിലെ സ്കൂൾ കുട്ടികൾ അടക്കം നിരവധി കാൽനടക്കാർ സഞ്ചിരിക്കുന്നതാണ് ഈ പാലാം.

Leave a Comment

Your email address will not be published. Required fields are marked *