ന്യൂഡൽഹി: നീറ്റ് – യു.ജി ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. ജാർഖണ്ഡിലെ ഹസാരിബാഗിൽ ഹിന്ദി പത്രത്തിൽ ജോലി ചെയ്യുന്ന ജമാലുദ്ദീനാണു അറസ്റ്റിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സഹായിച്ചെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഗുജറാത്തിലെ ഗോദ്രയിൽ ഏഴിടത്തും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്. ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് ഹസാരിബാഗ് ജില്ലയിൽനിന്നുള്ള അഞ്ചുപേരെക്കൂടി ചോദ്യംചെയ്യുന്നുണ്ട്. ബിഹാർ പൊലീസിൻറെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിൻറെ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് വെളിപ്പെട്ടതെന്നും സിബിഐ പറഞ്ഞു.
നീറ്റ് ചോദ്യ പേപ്പർ കേസിൽ ജാർഖണ്ഡിലെ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ
