Timely news thodupuzha

മുംബൈയിൽ കനത്ത മഴ: ഗതാഗതം തടസപ്പെട്ടു; സ്കൂളുകൾക്ക് അവധി

മുംബൈ: കഴിഞ്ഞ ദിവസം മുതൽ മുംബൈയിലുടനീളം പെയ്ത കനത്ത മഴ മൂലം നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

മാത്രമല്ല രാത്രി മുഴുവൻ പെയ്ത ശക്തമായ മഴയിൽ റെയിൽവേ ട്രാക്കുകളിൽ ഉണ്ടായ വെള്ളക്കെട്ട് ലോക്കൽ ട്രെയിൻ സർവീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.

രാവിലെ മുതലുള്ള ഒട്ടുമിക്ക ലോക്കൽ ട്രെയിൻ സർവീസുകളെയും ഇത് തടസപ്പെടുത്തി. പല ലോക്കൽ ട്രെയിനുകളും റദാക്കിയിട്ടുണ്ട്. കൂടാതെ നഗരത്തിലെ പല പ്രധാന പല റോഡുകളും ഗതാഗതക്കുരുക്കിന് കാരണമായി.

കല്യാൺ – കാസറ സെക്ഷനിലെ ഖദാവ്‌ലിക്കും ടിറ്റ്‌വാലയ്ക്കും ഇടയിലുള്ള ലോക്കൽ ട്രെയിൻ ഗതാഗതം ഞായറാഴ്ച തടസപ്പെട്ടിരുന്നു. ഈ ആഴ്ചയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗം പ്രതികരിച്ചത്.

കനത്ത മഴയെ തുടർന്ന് മുംബൈയിലെ എല്ലാ ബി.എം.സി, സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും കോളെജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻറ്(ഐ.എം.ഡി) പറയുന്നത് അനുസരിച്ച്, ജൂലൈ എട്ട് തിങ്കളാഴ്ച പകൽ മുഴുവൻ മുംബൈയിൽ മിതമായതോ കനത്തതോ ആയ മഴ തുടരും, രാത്രിയിൽ ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മഴയിലും കാറ്റിലും ട്രാക്കിൽ മരം വീണതിനെ തുടർന്ന് ഞായറാഴ്ച കസറ, ടിറ്റ്‌വാല സ്റ്റേഷനുകൾക്കിടയിലുള്ള ലോക്കൽ ട്രെയിൻ സർവീസ് നിർത്തിവച്ചു.

ഇന്ന് രാവിലെ മുതൽ മുംബൈയിലെ ദിൻദോഷിയിൽ കനത്ത മഴ തുടരുന്നതായും പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായതായും പ്രാദേശിക കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *