കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും ഒരു പവൻ സ്വർണത്തിന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,745 രൂപയും ഒരു പവന് 53,960 രൂപയുമായി. ശനിയാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയിരുന്നു. സ്വർണം പവന് 520 രൂപയും ഒരു ഗ്രാം സ്വർണത്തിന് 65 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ 54,120 രൂപയെന്ന നിരക്കിലായിരുന്നു സ്വർണം ശനിയാഴ്ച വ്യാപാരം നടത്തിയിരുന്നത്.