പീരുമേട്: താലൂക്ക് ആശുപത്രിയിൽ എത്തുന്നവർക്ക് ഇനി മുതൽ ആയുർവേദ ഔഷധ ചെടികളുടെ വിശേഷങ്ങൾ അറിഞ്ഞ് മടങ്ങാം. താലൂക്ക് ആശുപത്രിയിലെ ജീവനക്കാരാണ് ആശുപത്രി പരിസരത്തെ ഈ ഔഷധ തോട്ടം നട്ടുവളർത്തി പരിപാലിച്ച് വരുന്നത്. ആശുപത്രി പരിസരം കാടു കയറി നശിക്കുന്നതിന് പരിഹാരമായി ആരംഭിച്ച ഈ ഔഷധ തോട്ടത്തിൽ ഇപ്പോൾ 40ൽ പരം ഔഷധ ചെടികളാണ് ഉള്ളത്.
പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തുന്നവർക്ക് ഇനി മുതൽ ആയുർവേദ ഔഷധ ചെടികളുടെ വിശേഷങ്ങൾ അറിഞ്ഞ് മടങ്ങാം






