ഇടുക്കി: വയോജന സേവന മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയിട്ടുള്ള ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വയോസേവന അവാർഡ് 2024ന് നോമിനേഷനുകൾ ക്ഷണിച്ചു. നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി./സ്ഥാപനം ഓരോ വിഭാഗത്തിൽ നിന്നും ഒന്നു വീതം മാത്രം നാമനിർദ്ദേശം നടത്തേണ്ടതാണ്.
നഗരസഭ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് നോമിനേഷനുകൾ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് ലഭ്യമാക്കേണ്ടതാണ്. നിശ്ചിത മാതൃകയിലുള്ള വിവരങ്ങൾ, പ്രവർത്തന മേഖലകൾ സംബന്ധിച്ച വിവരങ്ങൾ, കഴിവുകൾ വ്യക്തമാക്കുന്ന വിവരങ്ങൾ, അവാർഡിനായി പരിഗണിക്കേണ്ട മറ്റു വിവരങ്ങൾ , അനുബന്ധ ഫോട്ടോ തുടങ്ങിയവ ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി ആഗസ്റ്റ് 12.
അപേക്ഷയുടെ മാതൃക സാമുഹ്യനീതി വകുപ്പിന്റെ sjd.keralagov.in – വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്, മൂന്നാം നില, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ പി.ഒ. 685584, ഫോൺ 04862-228160.