Timely news thodupuzha

logo

ഇടവെട്ടി കനാൽ റോഡിൽ മാലിന്യ നിക്ഷേപം; പിഴ ഈടാക്കാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്ത് കളിക്കുന്നുവെന്ന് പരാതി

തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിൽ കനാൽ റോഡിൽ മാലിന്യം തള്ളിയവരെ പിടികൂടിയിട്ടും പിഴ ഈടാക്കാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്ത് കളിച്ച് ഒഴിവാക്കിയതായി പരാതി. ഇടവെട്ടി എം.വി.ഐ.പി കനാൽ റോഡിൽ ഈ മാസം 23ന് രാവിലെയാണ് മാലിന്യം നിക്ഷേപിച്ചത്. ഇത് കണ്ട പ്രദേശവാസിയായ ഒരു സ്കൂൾ വിദ്യാർത്ഥിനി മാലിന്യം തള്ളിയവരുടെ ഫോട്ടോ സഹിതം പഞ്ചായത്തിൽ എത്തി രഹസ്യ വിവരം കൈമാറി.

ഉടൻ തന്നെ പഞ്ചായത്തിൽ നിന്നും രണ്ട് ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി. സംഭവം യാഥാർത്ഥ്യമാണന്ന് തിരിച്ചറിഞ്ഞ് മാലിന്യം നിക്ഷേപിച്ചവരെ പഞ്ചായത്തിൽ വിളിച്ച് വരുത്തി. പിഴയടപ്പിക്കുവാനുള്ള നീക്കത്തിനിടെ പഞ്ചായത്തംഗത്തിന്റെ ഇടപെടലിന്റെ ഭാഗമായി കുറ്റക്കാരെ സംരക്ഷിച്ചു എന്നാണ് പരാതി. പരാതി നൽകിയ വിദ്യാർത്ഥിനിയെ അഭിനന്ദിക്കാൻ പോലും തയ്യാറാകാത്ത അധികാരികൾ പേര് വിവരം പോലും ചോദിച്ച് മനസ്സിലാക്കാൻ കൂട്ടാക്കിയില്ലെന്നും ആക്ഷേപമുണ്ട്.

മാലിന്യം നിക്ഷേപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതി നൽകാൻ തയ്യാറായ വിദ്യാർത്ഥിനിയെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കുവാൻ തയ്യാറാകണമെന്നും കുറ്റക്കാരെ സംരക്ഷിക്കുവാൻ കൂട്ടു നിന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എൽ.ഡി.എഫ് ഇടവെട്ടി പഞ്ചായത്ത് കൺവീനർ റ്റി.എം മുജീബ് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *