Timely news thodupuzha

കല്ലാര്‍ മാങ്കുളം റോഡില്‍ കൈനഗിരിക്ക് സമീപം ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം നിലം പതിച്ചു

മാങ്കുളം: കല്ലാര്‍ മാങ്കുളം റോഡില്‍ കൈനഗിരിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. മാങ്കുളം സ്വദേശി ജോബിൻ്റെ കാറിന് മുന്‍ഭാഗത്തേക്ക് മരം പതിച്ചു.

ഈ സമയം കുട്ടിയടക്കം വാഹനത്തില്‍ മൂന്നു പേരായിരുന്നു ഉണ്ടായിരുന്നത്. കുടുംബം അപകടത്തില്‍ നിന്നും പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. മരം നിലം പതിച്ചതിനെ തുടര്‍ന്ന് വാഹനത്തിന്റെ മുന്‍ ഭാഗം തകര്‍ന്നു.

പാതയോരത്ത് നിന്ന മരമാണ് റോഡിലേക്ക് വീണത്.ഇതിനെ തുടര്‍ന്ന് കല്ലാര്‍ മാങ്കുളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധവും താറുമാറായി.

Leave a Comment

Your email address will not be published. Required fields are marked *