Timely news thodupuzha

logo

അടിമാലി കുരിശുപാറ കല്ലാർവാലി കാർഡമം എസ്റ്റേറ്റിൽ എസ്റ്റേറ്റിൽ സംഘർഷം, മൂന്നു തൊഴിലാളികൾക്ക് വടിവാളിന് വെട്ടേറ്റു

അടിമാലി: രാവിലെ പത്തരയോടെയാണ് സംഭവം. എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളികളെ ലീസിന് എടുത്ത മാനേജ്മെൻ്റ് ഒന്നര വർഷം മുമ്പ് പിരിച്ച് വിട്ടിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി തൊഴിലാളികൾ അനുകൂല്യങ്ങൾക്കായി കയറി ഇറങ്ങുകയാണ്.

ഗ്രാറ്റുവിറ്റി, ബോണസ് അടക്കമുള്ള ആനുകൂല്യങ്ങൾ ചോദിക്കുന്നതിനാണ് കൂട്ടമായി തൊഴിലാളികൾ ഇന്ന് എസ്റ്റേറ്റിൽ എത്തിയത്. ആന്ധ്ര സ്വദേശികളുടെ മാനേജ്മെൻറിൽ ഉൾപ്പെട്ട ആളുകളും തൊഴിലാളികൾക്ക് ഒപ്പമുണ്ടായിരുന്നു.

എസ്റ്റേറ്റിനുള്ളിൽ കയറിയ തൊഴിലാളികളും കട്ടപ്പന സ്വദേശിയുടെ ജീവനക്കാരുമായുണ്ടായ വാക്ക് തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. നിരവധി തൊഴിലാളികൾക്കും ആന്ധ്ര സ്വദേശികളായ മാനേജ്മെൻറ് സംഘത്തിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മറ്റുള്ളവർ അടിമാലി താലൂക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷം ഉണ്ടായ സമയത്ത് പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് അടിമാലി പോലീസ് എത്തി രണ്ട് പേരെ പോലീസ് പിടികൂടി. കഴിഞ്ഞ ഒന്നര വർഷമായി 60ഓളം വരുന്ന തൊഴിലാളികൾക്ക്‌ ജോലിയില്ലാത്ത അവസ്ഥയായിരുന്നു.

ആന്ധ്ര പ്രദേശ് സ്വദേശികളായ എസ്റ്റേറ്റ് ഉടമസ്ഥരും, എസ്റ്റേറ്റ് ലീസിന് എടുത്ത കട്ടപ്പന സ്വദേശികളും തമ്മിലുള്ള കേസ് ഹൈക്കോടതിയിൽ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *