Timely news thodupuzha

‌വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതിനായി മെഡിക്കൽ സംഘം പുറപ്പെട്ടു

തൊടുപുഴ: വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതിനായി പെരുമ്പിള്ളിച്ചിറ പുത്തൻപള്ളി സലാത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചീഫ് ഇമാം ഡോ. മുഹമ്മദ് സാബിർ അഹ്സനി നേതൃത്വം നൽകുന്ന മെഡിക്കൽ സംഘം ദുരിതാശ്വാസ സാമഗ്രികളുമായിപുറപ്പെട്ടു. അൽഅസ്ഹർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട മെഡിക്കൽ സംഘവും സന്നദ്ധ പ്രവർത്തകരുമാണ് സംഘത്തിലുള്ളത്. സലാത്ത് കമ്മിറ്റിയുമായി ബന്ധപ്പെട്ട മറ്റ് ആമ്പുലൻസുകളും രാത്രിയോടെ തൊടുപുഴയിൽ നിന്നും പുറപ്പെടുമെന്നും ഇമാം അറിയിച്ചു. സഹായിക്കാൻ താൽപര്യമുള്ളവർക്ക് 9847789780 – ഈ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *