Timely news thodupuzha

logo

ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം, മലയോര മേഖലകളിൽ രാത്രി യാത്രയും നിരോധിച്ചു

ഇടുക്കി: ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ അലർട്ടുകൾ പിൻവലിക്കുന്നത് വരെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി ഉത്തരവിട്ടു.

ജലാശയങ്ങളിലെ ബോട്ടിംഗ്‌, കയാക്കിംഗ്‌, റാഫ്റ്റിംഗ്‌, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാ ജല വിനോദങ്ങളും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിങ്ങും അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നത് വരെ നിര്‍ത്തി വയ്ക്കേണ്ടതാണ്‌.

ഓറഞ്ച്‌, റെഡ്‌ അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ മലയോര മേഖലയില്‍ വൈകിട്ട്‌ ഏഴ് മുതല്‍ രാവിലെ ആറ് വരെ രാത്രി യാത്രയും നിരോധിച്ചിട്ടുണ്ട്.

ഓറഞ്ച്‌, റെഡ്‌ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നത് വരെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴികെയുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണെടുപ്പിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *