Timely news thodupuzha

സാലറി ചലഞ്ച് അടിച്ചേൽപ്പിക്കരുത്; കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ഇടുക്കി ജില്ല കമ്മിറ്റി

തൊടുപുഴ: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മേൽ സാലറി ചലഞ്ച് അടിച്ചേൽപ്പിക്കരുതെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ ഇടുക്കി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അഞ്ചോ അതിൽ അധികമോ ദിവസത്തെ ശമ്പളം കൊടുക്കാൻ താല്പര്യമുള്ളവർക്ക് നൽകുന്നതിന് സംഘടന എതിരല്ല.

പല കാരണങ്ങളാൽ അഞ്ച് ദിവസത്തെ ശമ്പളം കൊടുക്കാൻ കഴിയാത്തവരിൽ നിന്നും പിടിച്ചെടുക്കാനുള്ള നീക്കം അനുവദിക്കില്ല. 22 ശതമാനം ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞു വെച്ചിരിക്കുകയാണ്. 2019ലെ ശമ്പളം മാത്രമാണ് ഇപ്പോഴും വാങ്ങുന്നത്. ഈ സാഹചര്യത്തിൽ അഞ്ച് ദിവസത്തെ ശമ്പളത്തിൽ കുറച്ച് സ്വീകരിക്കില്ലെന്ന ഉത്തരവ് തിരുത്തി അവരവർക്ക് കഴിയുന്ന തുക നൽകി എല്ലാവർക്കും പങ്കെടുക്കുവാനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കണം.

ജീവനക്കാരെ ഭീഷണിപ്പെടുത്തി സാലറി ചലഞ്ചിൽ പങ്കെടുപ്പിക്കാൻ ചില ഭരണാനുകൂല സംഘടനകൾ നടത്തുന്ന ശ്രമത്തെ ചെറുക്കുമെന്ന് കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് സാബു ജോൺ, സെക്രട്ടറി കെ.കെ അനിൽ, ട്രെഷറർ രാജേഷ് ബേബി എന്നിവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *