Timely news thodupuzha

പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 80ആം ജന്മദിന വാർഷികാഘോഷം നടത്തി

കുമളി: പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80ആം ജന്മദിനത്തിൻ്റെ വാർഷികം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് റോബിൻ കാരയ്ക്കാട്ട് ഉത്ഘാടനം ചെയ്തു. ഭരണാധികാരിയെന്ന നിലയിൽ രാജ്യത്ത് വികസന രംഗത്ത് വലിയ മുന്നേറ്റം കൊണ്ട് വരുവാൻ കഴിഞ്ഞ കാലഘട്ടമാണ് രാജീവ് ഗാന്ധിയുടെ കാലഘട്ടം.

വിവര സാങ്കേതിക രംഗത്ത് രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിച്ചത് രാജീവ് ഗാന്ധിയാണന്നും ബ്ലോക്ക് പ്രസിഡൻ്റ് അനുസ്മരിച്ചു. സന്തോഷ് പണിയ്ക്കർ, പി.പി റഹിം, കെ.എ എബ്രഹാം, അനസ് കുമാർ, റ്റി.എൻ ബോസ്, സിറിൾ, നൗഷാദ്, നിസ്സാമുദീൻ, ജോബിൻ പാലിയത്തറ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *