Timely news thodupuzha

logo

മേക്ക് എഐ ഇൻ ഇന്ത്യയും മേക്ക് എഐ വർക്ക് ഫോർ ഇന്ത്യയും യാഥാർഥ്യമാക്കും

രാജ്യത്തെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി മികവിൻറെ കേന്ദ്രങ്ങൾ ആരംഭിക്കും. വരും കാലത്തിൽ നിർമിത ബുദ്ധിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണു തീരുമാനം.

മേക്ക് എഐ ഇൻ ഇന്ത്യ, മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ എന്ന വിഷൻ യാഥാർഥ്യമാക്കുന്നതിനായി മൂന്ന് സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കാനാണു തീരുമാനമെന്നു ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ആർഫിഷ്യൽ ഇന്റലിജൻസിലൂടെ കൃഷി, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ വികസനം നേടിയെടുക്കാൻ ഈ കേന്ദ്രങ്ങൾ വഴി സാധിക്കും. ഇതിനായി ഈ രംഗത്തെ വിദഗ്ധരെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഗവേഷണങ്ങളും ഈ മികവിൻറെ കേന്ദ്രങ്ങളിൽ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *