Timely news thodupuzha

logo

2.40 ലക്ഷം കോടി റെയിൽവേക്ക് അനുവദിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: റെയിൽവേക്ക് 2.40 ലക്ഷം കോടി കേന്ദ്ര ബജറ്റിൽ അനുവദിച്ചു. ഇത്രയും വലിയ തുക അനുവദിക്കുന്നത് ഇന്ത്യൻ റെയിൽവേയുടെ സമ​ഗ്ര വികസനം ലക്ഷ്യമിട്ടാണെന്നും റെയിൽവേക്ക് ഏറ്റവും ഉയർന്ന തുക 2014ന് ശേഷം അനുവദിക്കുന്നത് ഈ സാമ്പത്തിക വർഷത്തിലാണെന്നും ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ റെയിൽവേയിൽ സമ​ഗ്ര മാറ്റത്തിനാണ് ഒരുങ്ങുന്നത്. പുതിയ ട്രെയിനുകൾ അനുവദിക്കാനും നിലവിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്. പുതിയ പാതകൾ സ്ഥാപിക്കാനും സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും പുതിയ വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കാനും റെയിൽവേ കേന്ദ്രത്തോട് ഫണ്ട് ആവശ്യപ്പെട്ടിരുന്നു. നാഷണൽ ലോജിസ്റ്റിക്സ്, പിഎം ​ഗതിശക്തി പദ്ധതികളിലെ പ്രധാന ഭാ​ഗം റെയിൽവേയാണ്.

Leave a Comment

Your email address will not be published. Required fields are marked *